മാ​താ​വ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഗ​ര്‍​ഭം ധ​രി​ച്ചു: ഒ​രാ​ളു​ടെ ശ​രീ​രം പൂ​ര്‍​ണ​മാ​യി വ​ള​ര്‍​ച്ച പ്രാ​പി​ച്ചി​ല്ല; പ​തി​നേ​ഴു​കാ​ര​ന്‍റെ വ​യ​റി​നോ​ടു​ചേ​ര്‍​ന്നു​ള്ള അ​ധി​ക കാ​ലു​ക​ള്‍ നീ​ക്കം​ചെ​യ്തു

വ​യ​റി​ല്‍​നി​ന്നു തൂ​ങ്ങി​യ കാ​ലു​ക​ളു​മാ​യി ജ​നി​ച്ച 17കാ​ര​നി​ല്‍ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി ആ​രോ​ഗ്യ​രം​ഗ​ത്തു പു​തി​യ നേ​ട്ട​വു​മാ​യി ഡ​ല്‍​ഹി എം​യി​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ലി​യ​യി​ല്‍ അ​പൂ​ര്‍​വ അ​വ​യ​വ​ഘ​ട​ന​യു​മാ​യി ജ​നി​ച്ച കു​ട്ടി​യു​ടെ വ​യ​റി​ലെ കാ​ലു​ക​ളാ​ണ് സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.

ഡോ. ​അ​സൂ​രി കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തം​ഗ സം​ഘ​മാ​ണു വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നീ​ക്കം ചെ​യ്ത അ​വ​യ​വ​ത്തി​ന് 16 കി​ലോ​യോ​ളം ഭാ​ര​മു​ണ്ടാ​യി​രു​ന്നു.

കു​ട്ടി​ക്ക് ആ​രോ​ഗ്യ​മു​ള്ള ര​ണ്ടു കാ​ലു​ക​ളും ര​ണ്ടു കൈ​ക​ളു​മു​ണ്ടെ​ങ്കി​ലും പൊ​ക്കി​ളി​നോ​ടു​ചേ​ര്‍​ന്ന് ര​ണ്ടു കാ​ലു​ക​ള്‍ അ​ധി​ക​മാ​യു​ണ്ടാ​യി​രു​ന്നു. അ​പൂ​ര്‍​ണ പ​രാ​ദ ഇ​ര​ട്ട ( incomplete parasitic twin) എ​ന്ന അ​വ​സ്ഥ​യാ​ണ് കു​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

അ​താ​യ​ത് മാ​താ​വ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഗ​ര്‍​ഭം ധ​രി​ച്ചു​വെ​ങ്കി​ലും അ​തി​ല്‍ ഒ​ന്നി​ന്‍റെ ശ​രീ​രം പൂ​ര്‍​ണ​മാ​യി വ​ള​ര്‍​ച്ച പ്രാ​പി​ക്കാ​ത്ത അ​വ​സ്ഥ. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ഇ​പ്പോ​ള്‍ കു​ട്ടി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment