മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മണം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിക്കുംസു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രേ കേസ്

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി. വ​യ​നാ​ട് ക​റു​വ​ൻ​തോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ബു​വി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മെ​തി​രേ​യാ​ണ് ആ​രോ​പ​ണം.

ക​റു​വ​ന്‍​തോ​ട് സ്വ​ദേ​ശ് സു​രേ​ഷി​നും പ​ങ്കാ​ളി അ​നി​ത​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്ന ഷാ​ബു​വും സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടി​ല്‍ ക​യ​റി മ​ര​ക്ക​ഷ്ണം ഉപയോഗിച്ച് ആ​ക്ര​മ​ണം ന​ട​ത്തുകയായിരുന്നുവെന്നു പറയുന്നു.

വീ​ടി​ന്‍റെ ജ​ന​ല്‍ അ​ടി​ച്ചു ത​ക​ർക്കുകയും വീ​ടി​ന് നേ​രേ ക​ല്ലെ​റി​യുകയും ചെയ്തു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും സു​ഹൃ​ത്തു​ക്ക​ളും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്തു.

Related posts

Leave a Comment