വാഷിംഗ്ടൺ: കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ അമേരിക്ക താൽകാലികമായി നിർത്തിവച്ചു. ഏപ്രിൽ രണ്ടു വരെയാണ് വിലക്ക്.
വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനും നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിപണി മാന്ദ്യവും പരിഗണിച്ചാണ് തീരുമാനം. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നൽകിയിരുന്നു.
യുഎസ് ഓട്ടോ ഭീമന്മാരായ സ്റ്റെല്ലാന്റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്സ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ-കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഒരു മാസത്തെ ഇളവ് ട്രംപ് അംഗീകരിച്ചു.