ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യ മധ്യ ഓവറുകൾ പൂർണമായി നടത്തിയത് സ്പിൻ ആക്രമണം. 11 മുതൽ 40വരെയായുള്ള 30 ഓവറും സ്പിന്നർമാരായിരുന്നു എറിഞ്ഞത്.
2002 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു മുന്പ് ഇന്ത്യ ഇത്തരത്തിൽ മധ്യ ഓവറുകൾ പൂർണമായി സ്പിൻ എറിഞ്ഞത്. അന്ന് രണ്ടുദിനമായി ഫൈനൽ അരങ്ങേറിയെങ്കിലും മഴയെത്തുടർന്നു മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല.
അതോടെ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ കന്നി ചാന്പ്യൻസ് ട്രോഫി നേട്ടമായിരുന്നു അത്. 23 വർഷത്തിനുശേഷം ഇന്ത്യ വീണ്ടും മധ്യ ഓവറുകൾ പൂർണമായി സ്പിൻ ആക്രമണം നടത്തി, ചാന്പ്യൻസ് ട്രോഫിയിൽ ചുംബിക്കുകയും ചെയ്തു.