അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ങ്ങ​നെ​യെ​ന്ന് മ​ന​സ് തു​റ​ന്ന് ജീ​ജ സു​രേ​ന്ദ്ര​ൻ

ഊ​ട്ടി​യി​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ഓ​ഫീ​സ​റാ​യി​രു​ന്ന​യാ​ളാ​ണ് ജീ​ജ സു​രേ​ന്ദ്ര​ൻ. സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​തെ​ങ്ങ​നെ ആ​ണെ​ന്ന് ജീ​ജ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി‍​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നേ​ര​ത്തെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞും ജോ​ലി​യു​മാ​യ​പ്പോ​ഴും ആ ​ആ​ഗ്ര​ഹം മ​ന​സി​ൽ കി​ട​ന്നു. ഒ​രി​ക്ക​ൽ എ​ന്‍റെ ആ​ഗ്ര​ഹം ഞാ​ൻ ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞു. ജോ​ലി​ക്ക് പോ​യി​രു​ന്ന സ​മ​യം ഊ​ട്ടി​യി​ലെ കൈ​മ​റ്റ് ഒ​ട്ടും പ​റ്റാ​തെ വ​ന്നു. ത​ണു​പ്പ് സ​ഹി​ക്കാ​നേ പ​റ്റാ​തെ​യാ​യി. ഊ​ട്ടി​യി​ൽ നി​ന്ന് മാ​റ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് അ​വി​ടെ നി​ന്ന് നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. 

അവിടെനിന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന് പി​ന്നീ​ട് അ​ഭി​ന​യ​ത്തി​ലേ​ക്ക് തി​രി​ഞ്ഞു. ഭ​ർ​ത്താ​വു​ള്ള സ​മ​യ​ത്ത് പു​ള്ളി എ​ന്നെ ഒ​രു​പാ​ട് സ​പ്പോ​ർ​ട്ട് ചെ​യ്തു. ഭ​ർ​ത്താ​വി​ന്‍റെ പി​ന്തു​ണ കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. അ​ത് ക​ഴി​ഞ്ഞ് മ​ക​നും. ആ​ണും പെ​ണ്ണു​മാ​യി ഒ​റ്റ മ​ക​നേ എ​നി​ക്കു​ള്ളൂ. അ​മ്മ​യെ ശ​രി​ക്കും മ​ന​സി​ലാ​ക്കു​ന്ന പൊ​ന്നു​മോ​നെ​യാ​ണ് എ​നി​ക്ക് കി​ട്ടി​യ​ത്. പു​ണ്യം ചെ​യ്ത അ​മ്മ​യാ​ണ് ഞാ​ൻ എ​ന്ന് ജീ​ജ സു​രേ​ന്ദ്ര​ൻ.

Related posts

Leave a Comment