ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ തിങ്കളാഴ്ച നടന്ന അരങ്ങേറ്റ മത്സരത്തിൽ വെറും 39 പന്തിൽ സെഞ്ചുറി തികച്ചാണ് പ്രിയാൻഷ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്.
ഐപിഎൽ ചരിത്രത്തിൽ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരിൽ രണ്ടാമൻ എന്ന റിക്കാർഡും പ്രിയാൻഷ് സ്വന്തം പേരിൽ കുറിച്ചു. 37 പന്തിൽ സെഞ്ചുറി തികച്ച യൂസഫ് പത്താന്റെ പേരിലാണ് റിക്കാർഡ്.
19 പന്തിൽ സെഞ്ചുറി തികച്ച പ്രിയാൻഷ് 42 പന്തിൽ ഒന്‍പത് സിക്സും ഏഴ് ഫോറും സഹിതം 103 റണ്‍സ് നേടി.
സിക്സ് ഹിറ്റിംഗ് മെഷീൻ:
ഡൽഹി സ്വദേശിയായ പ്രിയാൻഷ് തന്റെ ബാറ്റിംഗ് മികവുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായല്ല. 2024ലെ ഡൽഹി പ്രീമിയർ ലീഗ് ട്വന്റി20യിൽ എട്ട് ഇന്നിംഗ്സുകളിൽനിന്ന് 576 റണ്‍സ് നേടി പ്രിയാൻഷ് മികച്ച പ്രകടനം പുറത്തെടുത്തു. സീസണിലെ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരേ നടന്ന മത്സരത്തിൽ ഇടംകൈയൻ സ്പിന്നർ മനൻ ഭരദ്വാജിന്റെ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടി.
സ്ഫോടനാത്മകമായ ബാറ്റിംഗ്, അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റ്, റിക്കാർഡ് ബ്രേക്കിംഗ് സിക്സുകൾ; ഇത് പ്രിയാൻഷിനെ പ്രീമിയർ ലീഗിൽ സിക്സ് ഹിറ്റിംഗ് മെഷീൻ എന്ന പേരിനുടമയാക്കി.