തൃ​ശൂ​രി​ൽ വാഹനഷോ​റൂ​മി​ൽ വ​ൻ തീ​പി​ടിത്തം; മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു; തീ​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത് മൂ​ന്നു​മ​ണി​ക്കൂ​റി​നുശേ​ഷം


കു​ട്ട​നെ​ല്ലൂ​ർ: തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​രി​ൽ വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീപി​ടിത്തം. ദേ​ശീ​യ​പാ​ത കു​ട്ട​നെ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഹൈ​സ​ൺ ജീ​പ്പ് ഷോ​റൂമി​ലാ​ണ് വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

ലക്ഷക്കണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. അ​ഞ്ച് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നു​ള്ള ഒ​മ്പ​ത് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് മൂ​ന്നു മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​ണ് ഷോ​റൂമി​ന്‍റെ പി​റ​കുവ​ശ​ത്തുനി​ന്നു പു​ക ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്. സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സാ​ണ് ആ​ദ്യം എ​ത്തി​യ​ത്.

അ​ഗ്നി​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ പു​തു​ക്കാ​ട്, ഇ​രി​ഞ്ഞാ​ല​ക്കു​ട സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്ന് ആ​റ് യൂ​ണി​റ്റ് കൂ​ടി തീ​യ​ണ​യ്ക്കാ​ൻ എ​ത്തി. കാ​ർ ഷോ​റൂ​മി​ന്‍റെ പി​ൻ​വ​ശ​ത്തുനി​ന്നു​ണ്ടാ​യ അ​ഗ്നി​ബാ​ധ പി​ന്നീ​ട് മു​ൻ ഭാ​ഗ​ത്തേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ഷോ​റൂ​മി​ന് അ​ക​ത്താ​യി​രു​ന്ന​തി​നാ​ൽ തീ​പി​ടിത്തം ഉ​ണ്ടാ​യ​പ്പോ​ൾ പ​ല വാ​ഹ​ന​ങ്ങ​ളും പു​റ​ത്തി​റ​ക്കാ​നും സാ​ധി​ച്ചി​ല്ല. ഇ​താ​ണ് നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി​യ​ത്.

ഷോ​റൂമി​ന് പു​റ​ത്ത് കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​വി​ടെ നി​ന്നും മാ​റ്റി​യ​തി​നാ​ൽ നാ​ശം സം​ഭ​വി​ച്ചി​ല്ല. തീ​പി​ടിത്ത​ത്തി​ന് കാ​രണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment