തിരുവനന്തപുരം: ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ സ്പീക്കർക്ക് നോട്ടീസ് നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ രംഗത്ത്. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിസിലടിക്കുന്നതിന് മുമ്പ് ഗോളടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കാനാകില്ല. കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. നേരത്തേ, മന്ത്രി എ.കെ. ബാലനും ഇതേ വിഷയത്തിൽ ചെന്നിത്തലയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.