വനിതാ സംവരണ ബില്ലിൽ വിവാദ പരാമർശവുമായി ആർജെഡി മുതിർന്ന നേതാവ് അബ്ദുൾ ബാരി സിദ്ദിഖി. ബിഹാറിലെ മുസാഫർപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ദിഖിയുടെ പ്രസ്താവന.
പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് സർക്കാർ സംവരണം നൽകണം. ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും എന്ന സിദ്ദിഖിയുടെ പ്രസ്താവന വിവാദമായി.
അവകാശങ്ങൾക്കായി പോരാടണമെന്ന് അനുയായികളോട് അഭ്യർത്ഥിച്ചു. തലച്ചോർ ഉപയോഗിക്കാതെ ടിവി കാണുന്നതും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതും അവസാനിപ്പിക്കണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കണമെന്ന് സിദ്ദിഖി അനുയായികളോട് പറഞ്ഞു.
എന്നിരുന്നാലും, ആരംഭം മുതൽ തന്റെ പാർട്ടി ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി, എന്നാൽ ഒബിസി സ്ത്രീകളെ ഉൾപ്പെടുത്താൻ ക്വാട്ടയ്ക്കുള്ളിൽ ഒരു ക്വാട്ട ആവശ്യപ്പെടുന്ന ബില്ലിന്റെ നിലവിലെ രൂപത്തിൽ ശക്തമായ വിമർശകരിൽ ഒരാളാണ് ആർജെഡി.