ഇപ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവതിയായി കാണുന്നത് എന്ന് പറയുന്ന ആളുകളോട്, ഇതിന് മുൻപുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾ കണ്ടിട്ടില്ല, അതൊരു കാലഘട്ടമാണ്.
എന്റെ അമ്മ എപ്പോഴും പറയും, എന്ത് സംഭവിച്ചാലും അവൾ ഹാപ്പിയാണ് എന്ന്. അതെ എനിക്ക് തിരിച്ചടികൾ ഉണ്ടായിരുന്നു. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ച് കൊണ്ടായിരുന്നില്ല.
ജീവിതത്തിൽ ഒരുപോയിന്റിൽ നിങ്ങൾക്കെല്ലാം സംഭവിക്കുന്നത് പോലെ എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിൽ കുറ്റബോധം തോന്നിയിട്ടില്ല.
ജീവിതം എപ്പോഴും എന്നെ മികച്ച എന്തെങ്കിലും പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. തെറ്റുകൾ വരുത്തുക, അതിൽ നിന്ന് പഠിക്കുക. വീണ്ടും തെറ്റുകൾ വരുത്തുക അതിൽ നിന്ന് പഠിക്കുക അങ്ങനെയാണ് ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം നയിക്കുക. – അഭയ ഹിരൺമയി