കല്‍പ്പറ്റ: പിണങ്ങോട് പന്നിയോറയില് നിയന്ത്രണംവിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ചുമറിഞ്ഞ് യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. സഹയാത്രികയ്ക്കു പരിക്കേറ്റു.
ഇന്നു പുലർച്ചെയായിരുന്നു അപകടം. മലപ്പുറം മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ അബ്ദുസലാമിന്റെ മകള്‍ ഫാത്തിമ തസ്കിയയാണ് (24) മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അജ്മിയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനികളാണ്. ഇന്നു പുലർച്ചെയാണ് അപകടം. വയനാട് സന്ദര്‍ശനത്തിനെത്തിയ ഇരുവരും കല്‍പ്പറ്റയില്‍നിന്നാണ് സ്കൂട്ടര്‍ വാടകയ്ക്ക് എടുത്തത്. നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡരികിലെ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു.