റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു. യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
അല്‍ സുഹൈമിയുടെ മകളും അപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
സൗദിയില്‍ അറിയപ്പെടുന്ന യൂട്യൂബറായ അല്‍ സുഹൈമിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുണ്ടായിരുന്നു.