കൊല്ലം: പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് ബിബിൻ രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തായിരുന്നു സംഭവം. ഇരുവരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ആക്രമണത്തിന് കാരണമായത്.
ആസിഡ് ഒഴിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ബിബിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.