ഡിവൈഎഫ്ഐ നേതാവ് മുഖ്യപ്രതിയായ പോക്സോ കേസില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടിയുമാ നേതൃത്വം.
വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മലയം ബിജു ഉള്‍പ്പടെയുള്ളവര്‍ക്കു നേരെയാണ് നടപടി. മലയം ബിജുവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി.
കൂടാതെ അച്ചടക്കനടപടി പ്രകാരം താക്കീതും നല്കി. രണ്ടു ലോക്കല്‍ കമ്മറ്റി അംഗങ്ങളോടും സമാനമായ താക്കീത് നടപടി സ്വീകരിച്ചു.
ലോക്കല്‍ കമ്മറ്റി അംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. പോക്സോ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവി് ജിനേഷിനെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടും നടപടി എടുക്കാതെയിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസിലാണ് ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ. ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്. സുമേജ്(21), മലയം ചിത്തിരയില്‍ എ. അരുണ്‍(മണികണ്ഠന്-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടില്‍ വിഷ്ണു(23), വിഴവൂര്‍ തോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത്(26), മച്ചേല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മിഭവനില്‍ അച്ചു അനന്തു (18) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു