നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് ബലമായി കൈയില്‍ കയറി പിടിക്കുകയും ചെയ്ത സംഭവത്തില്‍ നടന് കെആര്‍കെ എന്ന കമല്‍ റഷീദ് ഖാന് അറസ്റ്റിലായി.
2019 ജനുവരിയില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. നടിയുടെ പരാതിയില്‍ വേര്‍സോവ പൊലീസാണ് കെആര്‍കെയെ അറസ്റ്റ് ചെയ്ത്.
2020ല്‍ സാമൂഹികമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട് നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെആര്‍കെയെ മുംബൈ ബോറിവാലിയിലെ കോടതിയുടെ ട്രാന്‍സ്ഫര്‍ ഉത്തരവിലൂടെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കമാല്‍ റഷീദ് ഖാനെ ഇന്ന് ബാന്ദ്ര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി വെര്‍സോവ പൊലീസ് അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ കെആര്‍കെയ്ക്കെതിരെ 2021ല്‍ ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.
2020ല്‍ അന്തരിച്ച നടന് റിഷി കപൂറിനെ കുറിച്ചും ഇര്ഫാന് ഖാനെ കുറിച്ചും ട്വിറ്ററില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് കേസിലാണ് അന്ന് കോടതി റിമാന്‍ഡ് ചെയ്തത്.