വജ്രം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മിഥുന് മുരളി വിവാഹിതനാവുന്നു.
നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുന് മുരളി. നാളെ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വച്ചാണ് വിവാഹം.
മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന് ആണ് വധു. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈന്‍ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞതെന്ന് മൃദുല മുമ്പ് പറഞ്ഞിട്ടുണ്ട്.
വിവാഹാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് മൃദുല നിറസാന്നിധ്യമായിരുന്നു. ഇന്നലെ നടന്ന സംഗീത് പരിപാടിയില്‍ മൃദുലയും കൂട്ടുകാരികളും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തവും ഉണ്ടായിരുന്നു.
മിഥുനും കല്യാണിയും ചേര്‍ന്ന് ചുവടുവച്ചതും ഏറെ ഹൃദ്യമായിരുന്നു. നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ജീവ തുടങ്ങിയ താരങ്ങളും പങ്കെടുത്തു.
ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മിഥുന്റെ മറ്റ് പ്രധാന സിനിമകള്‍.