വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ ന​ട​ൻ വി​നാ​യ​കൻ മോശമായി പെരുമാറി; പരാതിയുമായി മലയാളി; കേ​സി​ൽ വി​നാ​യ​ക​നെ ക​ക്ഷി ചേ​ർ​ക്കാ​ൻ ഹൈ​ക്കോ​ട​തി


കൊ​ച്ചി: വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ ന​ട​ൻ വി​നാ​യ​ക​ൻ  മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ്. ഇ​രു​വ​രും വി​മാ​ന​ത്തി​ൽ ക​യ​റു​മ്പോ​ഴാ​ണ് സം​ഭ​വം.

മേ​യ് 27ന് ​ഗോ​വ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട​പ്പോ​ഴാ​ണ് യു​വാ​വി​ന് ന​ട​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്.

പ​ഞ്ചാ​ബി​ൽ സ്‌​കൂ​ളി​ൽ ജോ​ലി നോ​ക്കു​ന്ന മ​ല​യാ​ളി​യാ​യ ജി​ബി ജെ​യിം​സാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഗോ​വ​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

വി​മാ​ന​ക​മ്പ​നി​യോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​യ​ശേ​ഷം പ​രാ​തി​പ്പെ​ട്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജി​ബി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മോ​ശ​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ ന​ട​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നോ​ട് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ജി​ബി​യു​ടെ ഹ​ർ​ജി. കേ​സി​ൽ വി​നാ​യ​ക​നെ ക​ക്ഷി ചേ​ർ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

Related posts

Leave a Comment