നാത്തൂന്‍ ഗര്‍ഭിണിയായാല്‍ രണ്ടുണ്ട് കാര്യം ! ലോക്ക്ഡൗണ്‍ കാലത്തെ സന്തോഷം പങ്കുവച്ച് നടി അനുശ്രീ…

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുകയാണ് താരങ്ങളെല്ലാം. അച്ഛനമ്മമാര്‍ക്കും മുത്തശ്ശിയ്ക്കും സഹോദരനും നാത്തൂനും ഒപ്പം ഒരു അവധിക്കാലത്തിന്റെ മൂഡിലാണ് നടി അനുശ്രീയും.

ലോക്ക്ഡൗണ്‍ കാല അനുഭവങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ ആരാധകരുമായി പങ്കുവക്കാറുണ്ട്.

ഇപ്പോള്‍ വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷമാണ് അനുശ്രീ പങ്കു വെച്ചിരിക്കുന്നത്.

നാത്തൂന്‍ ഗര്‍ഭിണിയാണെന്നും ആ സന്തോഷത്തിലാണ് വീട്ടുകാരെല്ലാം എന്നുമാണ് അനുശ്രീ പറയുന്നത്.

”വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. പലഹാരങ്ങള്‍, പഴങ്ങള്‍…. ബാക്കി വഴിയെ പറയാം.

അടിപൊളി,” അനുശ്രീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെയും ആതിരയുടെയും വിവാഹം.

ലോക്ഡൗണിനിടെ വീട്ടുവളപ്പില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ അനുശ്രീ പങ്കുവച്ചിരുന്നു.” ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്.

ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് ചേട്ടന്‍, അസിസ്റ്റന്റ്‌സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി,” രസകരമായ അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.

https://www.instagram.com/p/B_1vAeYJhXM/
https://www.instagram.com/p/B9dSKVhpPAe/?utm_source=ig_embed

Related posts

Leave a Comment