ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ പുതിയ വിഷയങ്ങളല്ല. മലയാള സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മൂലമാണ് എനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നത്.
മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്.
പക്ഷേ എനിക്ക് അത്തരം സമ്മര്‍ദങ്ങള്‍ക്ക് നിന്നു കൊടുക്കാൻ താത്പര്യമില്ലാത്തിനാൽ സിനിമാ അഭിനയം ഉപേക്ഷിക്കേണ്ടി വന്നു.
കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ ഇത് ആദ്യമായല്ല സിനിമയിൽ ഉണ്ടാവുന്നത്. ഇതിനു മുന്‍പും ഈ പ്രശ്നങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. പേര് വെളിപ്പെടുത്തി മുന്നോട്ട് വന്ന നടിമാരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. -സുപർണ