കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് തൃഷ കൃഷ്ണന്. തമിഴിലേയും തെലുങ്കിലേയും ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം നായികയായിട്ടുള്ള തൃഷ നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന സിനിമയിലും തൃഷ ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം റാമിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍.
അതേ സമയം പ്രായം 38 ആയെങ്കിലും അവിവാഹിതയായി തുടരുകയാണ് താരം. നടന് ചിമ്പു മുതല്‍ ബാഹുബലി താരം റാണ ദഗ്ഗുബതി വരെ തൃഷയുടെ കാമുകന്മാരുടെ നിരയിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ താരം സിംഗിളാണ്.
പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി കൊടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമല്ലാത്ത നടി പോസ്റ്റുകളും സ്റ്റോറികളും ഇടുന്നത് വിരളമാണ്. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട നടിയുടെ സ്റ്റോറി കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.
തനിക്ക് വൈകാരികമായി അടുപ്പമുള്ളതും നാല് കാലുകള്‍ ഉള്ളതുമായ ആണ് കുട്ടികളെ എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ് തന്റെ വളര്‍ത്ത് നായയുടെ ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്.
കാമറയിലേക്ക് ഉറ്റുനോക്കുന്ന നായയും ഫോട്ടോയുടെ ആകര്‍ഷണമാണ്. തന്റെ വിവാഹത്തെ സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകള്‍ക്ക് ഉള്ള തൃഷയുടെ മറുപടിയാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി എന്നാണ് ചിലരുടെ അഭിപ്രായം.
ഇനി താരം വിവാഹം ചെയ്യില്ലേയെന്ന ആശങ്കകളും ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയില്‍ വില്ലനായി എത്തിയ റാണാ ദഗുബതിയുമായി തൃഷ ദീര്‍ഘ കാല പ്രണയത്തിലായിരുന്നു.
എന്നാല്‍ അത് പരാജയപ്പെട്ടതോടെ ഇനി വിവാഹം ചെയ്യില്ലെന്ന് തൃഷ പറഞ്ഞതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ നടി പ്രതികരിച്ചിട്ടില്ല.
ചിമ്പുവുമായി ഗോസിപ്പ് കോളങ്ങളില്‍ നടിയുടെ പേര് വന്നപ്പോള്‍ ചിമ്പു തന്റെ സുഹൃത്താണെന്നും നിങ്ങള്‍ പടച്ചു വിടുന്ന ഗോസിപ്പുകള്‍ക്ക് കഴമ്പില്ലെന്നും നടി പ്രതികരിച്ചിരുന്നു.
പൊന്നിയിന്‍ സെല്വന്,ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, രാണ്‍ഗി എന്നിവയാണ് തൃഷയുടെ പുതിയ ചിത്രങ്ങള്‍. .പരമപതം വിളയാട്ട് എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ തൃഷയുടേതായി റിലീസ് ചെയ്തത്.
ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന റാമിലാണ് തൃഷ ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നത്.
മോഹന്‍ലാലിന് ഒപ്പം അഭിനയിക്കാന്‍ ഒരുപാട് നാളായി ആഗ്രഹിച്ചുവെന്ന് നടി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാന്‍ എക്സൈറ്റഡാണെന്നും താന്‍ അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും ഇനി എന്നാണ് നമ്മള് ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം ചോദിക്കാറുണ്ടായിരുന്നു.
ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരുന്നപ്പോളാണ് ഈ അവസരം ലഭിച്ചതെന്നും അതും മോഹന്‍ലാലിന് ഒപ്പമാകുമ്പോള്‍ ആവേശം കൂടുമെന്നും താരം വ്യക്തമാക്കിയിരുന്നു.