തിരുവനന്തപുരം: എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. ശരിയുടെ പക്ഷത്താണ് ഗവൺമെന്റ്. മത നിരപേക്ഷ നിലപാടാണ് മുന്നണിക്കുള്ളത്.
തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ നാളിതുവരെ ഇടതുമുന്നണി എതിർത്തിട്ടാണുള്ളതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അൻവറിന്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല. വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ജി. സുധാകരന്റെ പ്രസ്താവനയിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.