ബംഗളൂരു: ആർഎസ്എസിനും പരിവാർസംഘടനകൾക്കും കർണാടകയിലെ മുൻ ബിജെപി സർക്കാർ നൂറുകണക്കിന് ഏക്കർ ഭൂമി പതിച്ചുനൽകിയ നടപടി കോൺഗ്രസ് സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു.
മുൻ ബിജെപി സർക്കാരിന്റെ ചില ടെൻഡറുകൾ റദ്ദാക്കിയെന്നും ബാക്കിയുള്ളവ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽനിന്ന് ഒന്നും ഒളിക്കുന്നില്ല.
ഇതിനെതിരേ നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു. 108 ആംബലൻസ്, ഡയാലിസിസ് യൂണിറ്റ് കോൺട്രാക്ട് ടെൻഡറുകളും പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.
അണ്ണാ ഡിഎംകെ മുൻ എംപി ബിജെപിയിൽ
ചെന്നൈ: മുൻ അണ്ണാ ഡിഎംകെ രാജ്യസഭാംഗം വി. മൈത്രേയൻ ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി ആയിരുന്ന മൈത്രേയനെ കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.
മൂന്നു തവണ രാജ്യസഭാംഗമായ നേതാവാണ് മൈത്രേയൻ. ഇന്നലെ ഡൽഹിയിൽ ബിജെപി നേതാക്കളായ അരുൺ സിംഗ്, സി.ടി. രവി എന്നിവരുടെ സാന്നിധ്യത്തിലാണ് മൈത്രേയൻ ബിജെപി അംഗത്വമെടുത്തത്.