തിരുവനന്തപുരം: കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. മന്ത്രിക്കെതിരായ നടപടിക്ക് മൂന്നു മാസം സമയമുണ്ടെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. മന്ത്രിയായിരുന്നപ്പോൾ കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.