നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെയുള്ള ലൈംഗിക പീഡനക്കേസാണ് ഇപ്പോള്‍ മലയാള സിനിമ മേഖലയിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയം.
യുവനടിയാണ് താരത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടൊപ്പം വേറെയും ആരോപണങ്ങള്‍ വിജയ് ബാബുവിനെതിരേ ഉയരുന്നുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നടന് രാജ്യം വിടുകയും ചെയ്തു. സിനിമയ്ക്ക് അകത്തും പുറത്തും പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തുന്നുണ്ട്.
സംഭവത്തില്‍ താനാണ് ഇരയെന്നു കാട്ടി വിജയ് ബാബു ലൈവില്‍ വന്നിരുന്നു. അതില്‍ അതിക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് നടനെതിരേ വേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സംവിധായകന് അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്.
അഖിലിന്റെ പോസ്റ്റ് ഇങ്ങനെ…
ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകള്‍ മാറി കൊണ്ടേ ഇരിക്കും.
മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴുമെന്ന് അഖില്‍ കുറിക്കുന്നു. മീനിനൊപ്പമാണ് താനെന്നും അഖില്‍ വ്യക്തമാക്കുന്നു.
അഖില്‍ മാരാറിന്റെ വാക്കുകള്‍ ഇങ്ങനെ, ഇര… ആദ്യമായി ഈ പേര് പറയാന്‍ തുടങ്ങിയത് കുട്ടിക്കാലത്തു മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ആണ്…
ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോള്‍ മണ്ണിര ആകും…അല്ലെങ്കില്‍ മൈദ ആവും…രണ്ടായാലും ഞാന്‍ കോര്‍ക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക..
കുടുങ്ങാന്‍ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാന്‍ വറുത്തു തിന്നും.. അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു…
ആര്‍ക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക… ഇരകള്‍ മാറി കൊണ്ടേ ഇരിക്കും…മറ്റാരുടെയോ ചൂണ്ടയില്‍ ഇരകളെ കുരുക്കി എറിയുന്നതില്‍ സിലോപ്പി മുതല്‍ സ്രാവുകള്‍ വരെ വീഴും…
ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും.