തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരനെതിരെ അന്വേഷണം.
തിരുവനന്തപുരം മൈലക്കരയിൽ തസ്ലിമ(18) എന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.
തസ്ലിമയുടെ മരണത്തിന് പിന്നിൽ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥൻ അഖിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ബുധനാഴ്ച രാവിലെയാണ് തസ്ലിമയെ വീടിന്റെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അഖിലും തസ്ലിമയും തമ്മില്‍ അടുപ്പത്തിലായിരുന്നു.
തസ്ലിമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
എന്നാല്‍ വിദ്യാർഥിനിയാണെന്നും പഠനം കഴിയട്ടെയെന്നുമായിരുന്നു ബന്ധുക്കൾ അഖിലിനോട് പറഞ്ഞത്. പക്ഷെ, അഖിലിന്റെ നിർബന്ധം കൂടിയ സാഹചര്യത്തിൽ വിവാഹം നടത്താമെന്ന തീരുമാനത്തിൽ ബന്ധുക്കളെത്തി.
അതിനിടെ അഖിലിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് തസ്ലിമ അറിഞ്ഞു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി.
തസ്ലിമ മരിക്കുന്നതിന്റെ തലേദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ബന്ധുക്കൾ പറഞ്ഞു. വഴക്കുണ്ടായതിന്റെ മനോവിഷമത്തിലാണ് തസ്ലിമ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം, അഖിലിന്റെ അച്ഛന്, പെണ്‍കുട്ടിയുടെ വീട്ടുകാരോട് പത്ത് ലക്ഷം രൂപയും 25 പവന് സ്വര്‍ണവും ആവശ്യപ്പെട്ടുവെന്നും.
അത് നല്കിയാല് മാത്രമേ അഖിലുമായി വിവാഹം നടത്താന്‍ സമ്മതിക്കുകയുള്ളൂ എന്നു പറഞ്ഞിരുന്നതായും കുടുംബം ആരോപിക്കുന്നു.
വീരണക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് തസ്ലിമ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.