സാം…പ്രിയ സാമന്താ…ശരിക്കും നിങ്ങളാണ് ഹീറോ, ഓണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്കു നിങ്ങളോട് ആരാധനയുണ്ട്.
പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവുംകൊണ്ടു നിങ്ങള്‍ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവർക്കും ഒരു മാതൃകയാണ്…പ്രീ റിലീസിംഗ് ഇവന്റില്‍ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ട് സാമന്തയ്ക്ക് മെസേജ് അയച്ചപ്പോള്‍ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാ മനോഭാവം എടുത്തു പറയേണ്ടതാണ്.
ഇന്ന് എന്റെ സിനിമയെ പിന്തുണയ്ക്കാൻ ഒരു ഇന്ത്യൻ സൂപ്പർസ്റ്റാർ ഇവിടെയുണ്ട് എന്നതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. വളരെ നന്ദി സാം. - ആലിയ ഭട്ട്