അ​മ​ല​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന് വി​മ​ര്‍​ശ​നം; മാ​തൃ​ത്വ​ത്തി​ന്‍റെ സൗ​ന്ദ​ര്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ


തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​ണ് മ​ല​യാ​ളി​യാ​യ അ​മ​ല പോ​ള്‍. മ​ല​യാ​ള​ത്തി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​മ​ല​യെ താ​ര​മാ​ക്കു​ന്ന​ത് ത​മി​ഴ് സി​നി​മ​യാ​ണ്. പി​ന്നാ​ലെ തെ​ലു​ങ്കി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചു. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റി​യി​രി​ക്കു​ക​യാ​ണ് അ​മ​ല പോ​ള്‍.

ത​ന്‍റെ ക​രി​യ​റി​ല്‍ കു​തി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ജീ​വി​ത​ത്തി​ലും പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് അ​മ​ല പോ​ള്‍. ഈ​യ​ടു​ത്താ​ണ് അ​മ​ല പോ​ള്‍ അ​മ്മ​യാ​യ​ത്. അ​മ്മ​യാ​യ​തോ​ടെ സി​നി​മ​യി​ല്‍നി​ന്നു ചെ​റി​യൊ​രു ഇ​ട​വേ​ള​യെ​ടു​ത്തി​രി​ക്കു​ക​യാ​ണ് നടി‍.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​മ​ല പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ബാ​ലി​യി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് അ​മ​ല പോ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മേ​ക്ക​പ്പി​ല്ലാ​ത്ത ചി​ത്ര​ങ്ങ​ളാ​ണ് അ​മ​ല പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ള്‍ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യ​ത്. നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്

. എ​ന്നാ​ല്‍ ന​ല്ല ക​മ​ന്‍റു​ക​ൾ​ക്കൊ​പ്പം മോ​ശം ക​മ​ന്‍റു​ക​ളും ധാ​രാ​ളം ല​ഭി​ക്കു​ന്നു​ണ്ട്. താ​ര​ത്തി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ ക​ളി​യാ​ക്കു​ന്ന​തും ബോ​ഡി​ഷെ​യ്മിം​ഗു​മു​ള്ള ക​മ​ന്‍റു​ക​ള്‍ നി​ര​വ​ധി​യാ​ണ്. ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലെ പെ​രു​മാ​റൂ, ഡി​യ​ര്‍ വ​ണ്ണം കു​റ​യ്ക്കൂ.

എ​പ്പോ​ള്‍ നോ​ക്കി​യാ​ലും തു​ണി​യി​ല്ലാ​തെ​യാ​ണ​ല്ലോ, എ​ത്ര റി​ച്ചാ​ണെ​ങ്കി​ലും ജാ​ക്ക​റ്റ് വാ​ങ്ങാ​നു​ള്ള കാ​ശി​ല്ലെ​ന്ന് തോ​ന്നു​ന്നു, ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് ഭാ​ഗി​ക​മാ​യി ശ​രീ​രം കാ​ണി​ക്കു​ന്ന​ത് ആ​ണ് പ്ര​ശ​സ്തി നേ​ടാ​നു​ള്ള മാ​ര്‍​ഗം, മേ​ക്ക​പ്പി​ല്ലെ​ങ്കി​ല്‍ താ​ര​ങ്ങ​ള്‍ ഒ​ന്നു​മ​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വ് എ​ന്നി​ങ്ങ​നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ പ്ര​തി​ക​ര​ണം.


അ​തേ​സ​മ​യം മോ​ശം ക​മ​ന്‍റു​ടു​ന്ന​വ​ര്‍​ക്ക് മ​റു​പ​ടി​യു​മാ​യി ആ​രാ​ധ​ക​ര്‍ ത​ന്നെ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്. ഒ​രു കൊ​ച്ച് ആ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് അ​വ​ര്‍. അ​വ​രു​ടെ ശ​രീ​രം മാ​തൃ​ത്വ​ത്തി​ന്‍റെ സൗ​ന്ദ​ര്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ള്‍ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു.

ആ​ദ​ര​വും ക​നി​വും തെ​ര​ഞ്ഞെ​ടു​ക്കാം, മാ​തൃ​ത്വം നി​ങ്ങ​ളെ കൂ​ടു​ത​ല്‍ സു​ന്ദ​രി​യാ​ക്കി​യി​രി​ക്കു​ന്നു, ഇ​ന്ത്യ​ന്‍ സി​ന​മ​യി​ല്‍ വ​ള​രെ കു​റ​ച്ച് ന​ല്ല ന​ടി​മാ​രേ​യു​ള്ളൂ നി​ങ്ങ​ള്‍ അ​തി​ലൊ​രാ​ളാ​ണ് ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ എ​ന്നി​ങ്ങ​നെ​യാ​ണ് അ​മ​ല​യെ പി​ന്തു​ണ​ച്ചെ​ത്തു​ന്ന​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍.

Related posts

Leave a Comment