അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​മാ​യി വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ന് കാ​ർ യാ​ത്ര​ക്കാ​ര​ൻ സൈ​ഡ് ന​ൽ​കി​യി​ല്ല; രോ​ഗി മ​രി​ച്ചു

ത​ല​ശേ​രി: അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​മാ​യി വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ന് കാ​ർ സൈ​ഡ് ന​ൽ​കി​യി​ല്ല. രോ​ഗി മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കൂ​ത്തു​പ​റ​മ്പ്-​ത​ല​ശേ​രി റൂ​ട്ടി​ൽ പൊ​ന്ന്യ​ത്താ​ണ് സം​ഭ​വം. മ​ട്ട​ന്നൂ​ർ ക​ള​റോ​ഡ് സ്വ​ദേ​ശി​നി റു​ഖി​യ (72) യാ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​തീ​വ ഗു​രു​ത​ര​ാവ​സ്ഥ​യി​ൽ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽനി​ന്നു ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സി​നാ​ണ് മുന്നിൽ പോയ കാർ സൈ​ഡ് ന​ൽ​കാ​തി​രു​ന്ന​ത്. മൂ​ന്നുത​വ​ണ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്ഥ​ല​മു​ണ്ടാ​യി​ട്ടും കാ​ർ യാ​ത്ര​ക്കാ​ര​ൻ സൈ​ഡ് ത​ന്നി​ല്ലെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ശ​ര​ത്ത് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

റു​ഖി​യ​യു​ടെ നി​ല അ​പ​ക​ട​ത്തി​ലാ​യ​തി​നാ​ൽ മ​ട്ട​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽനി​ന്നു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ ആം​ബു​ല​ൻ​സി​ൽ ക​യ​റിയിരുന്നു. ആം​ബു​ല​ൻ​സി​നു​ള്ളി​ൽ വച്ച് സി​പി​ആ​ർ ന​ൽ​കുയും ചെയ്തിരുന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധി​ക്കു​മ്പോ​ഴേ​ക്കും രോ​ഗി മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment