അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പ്; ആശാ ശരതും ഹണി റോസും വീണു;  അ​ട്ടി​മ​റി വി​ജ​യ​വു​മാ​യി മ​ണി​യ​ൻ​പി​ള്ള രാ​ജു


കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട്ട​മ​റി ജ​യ​വു​മാ​യി മ​ണി​യ​ൻ​പി​ള്ള രാ​ജു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ന​ലി​നു പു​റ​ത്തു​നി​ന്നു മ​ല്‍​സ​രി​ച്ചാ​ണ് മ​ണി​യ​ന്‍​പി​ള്ള രാ​ജു അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്.

ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍ മ​ല്‍​സ​രി​ച്ച ആ​ശ ശ​ര​ത്ത് പ​രാ​ജ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ഔ​ദ്യോ​ഗി​ക​പാ​ന​ലി​ല്‍ ഇ​തേ സ്ഥാ​ന​ത്തേ​ക്കു മ​ല്‍​സ​രി​ച്ച ശ്വേ​താ​മേ​നോ​ന്‍ വി​ജ​യി​ച്ചു.

ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍ മ​ല്‍​സ​രി​ച്ച ആ​ശ ശ​ര​ത്, നി​വി​ന്‍ പോ​ളി, ഹ​ണി റോ​സ് എ​ന്നി​വ​ര്‍​ക്കു തോ​ൽവി നേ​രി​ട്ടു. പ​തി​നൊ​ന്നം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ബാ​ബു​രാ​ജ്, ലാ​ല്‍, ലെ​ന, മ​ഞ്ജു​പി​ള്ള, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, സു​ധീ​ര്‍ ക​ര​മ​ന, സു​ര​ഭി ല​ക്ഷ്മി, ടി​നി ടോം, ​ടൊ​വി​നോ തോ​മ​സ്, ഉ​ണ്ണി മു​കു​ന്ദ​ന്‍, വി​ജ​യ് ബാ​ബു എ​ന്നി​വ​ര്‍ വി​ജ​യി​ച്ചു. പാ​ന​ലി​നു പു​റ​ത്തു മ​ത്സ​രി​ച്ച നാ​സ​ര്‍ ല​ത്തീ​ഫി​നും തോ​ല്‍​വി നേ​രി​ടേ​ണ്ടി​വ​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ്, നി​ര്‍​വാ​ഹ​ക സ​മി​തി എ​ന്നി​വ​യി​ലേ​ക്കു മാ​ത്ര​മാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ന്‍​ലാ​ലും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഇ​ട​വേ​ള ബാ​ബു​വും നേ​ര​ത്തെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ജ​യ​സൂ​ര്യ സെ​ക്ര​ട്ട​റി​യും സി​ദ്ദി​ഖ് ട്ര​ഷ​റ​റു​മാ​ണ്.

ഇ​രു​വ​ര്‍​ക്കും എ​തി​രാ​ളി​ക​ളി​ല്ലാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക പാ​ന​ലി​ലെ ഒ​ന്‍​പ​ത് പേ​രും ലാ​ലും വി​ജ​യ് ബാ​ബു​വു​മാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Related posts

Leave a Comment