കായംകുളം: സൈനികന്റെ ഭാര്യയായ പത്തൊമ്പതുകാരി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാർഥിനിയേയും മരിച്ച നിലയിൽ കണ്ടെത്തി.
വള്ളികുന്നം ഇലിപ്പക്കുളം കളത്തിൽ അനിൽ-ജയകുമാരി ദമ്പതികളുടെ മകൾ അനഘയെയാണ് (16) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ സന്ധ്യയോടെയാണ് സംഭവം. വീടിന്റെ മുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
പിതാവ് ജോലി സ്ഥലത്തും മാതാവ് ബന്ധുവീട്ടിലും പോയിരുന്നു. വള്ളികുന്നം പോലിസ് അന്വേഷണം ആരംഭിച്ചു.
ഇലിപ്പക്കുളം കെ.കെ.എം. ജി.എച്ച്. എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു അനഘ.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ് മോർട്ടം നടത്തും.