വ്യ​ത്യ​സ്ത​ പോ​സ്റ്റ​ർ ലോ​ഞ്ചു​മാ​യി ആ​ന​ന്ദ് ശ്രീ​ബാ​ല

മാ​ളി​ക​പ്പു​റം,2018 എ​ന്നി ചി​ത്ര​ങ്ങ​ളു​ടെ വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം കാ​വ്യ ഫി​ലിം ക​മ്പ​നി​യും ആ​ൻ മെ​ഗാ മീ​ഡി​യ​യും ചേ​ർ​ന്നു പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ആ​ന​ന്ദ് ശ്രീ​ബാ​ല.

അ​ർ​ജു​ൻ അ​ശോ​ക​നും അ​പ​ർ​ണ ദാ​സും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​ഷ്ണു വി​ന​യ്. സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​നും സി​നി​മാ താ​ര​വു​മാ​ണ് വി​ഷ്ണു വി​ന​യ്. മാ​ളി​ക​പ്പു​റം എ​ന്ന മെ​ഗാ ഹി​റ്റി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ അ​ഭി​ലാ​ഷ് പി​ള്ള​യാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.​

കേ​ര​ള​ത്തി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. പ്രി​യ വേ​ണു, നീ​റ്റാ പി​ന്‍റോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. റീ​ലീ​സി​നു ത​യാ​റെ​ടു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു പോ​സ്റ്റ​ർ ലോ​ഞ്ചി​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ആ​ന​ന്ദ് ശ്രീ​ബാ​ല​യു​ടെ അ​ഞ്ച് വ്യ​ത്യ​സ്ത പോ​സ്റ്റ​റു​ക​ളാ​ണ് ഇ​ന്ന് പു​റ​ത്തു വ​ന്ന​ത്. പൃ​ഥ്വി​രാ​ജ്, ഫ​ഹ​ദ് ഫാ​സി​ൽ, ബേ​സി​ൽ ജോ​സ​ഫ്, മ​മി​ത ബൈ​ജു, ന​സ്ലി​ൻ എ​ന്നി​വ​രു​ടെ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​പോ​സ്റ്റ​റു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്.

സൈ​ജു കു​റു​പ്പ്, സി​ദ്ദി​ഖ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ഇ​ന്ദ്ര​ൻ​സ്, സം​ഗീ​ത, മ​നോ​ജ് കെ ​യു, ശി​വ​ദ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, കോ​ട്ട​യം ന​സീ​ർ, ന​ന്ദു, മാ​ള​വി​ക മ​നോ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു​ള്ള പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സു​ക​ളി​ൽ ക​യ​റി കൂ​ടി​യ ന​ടി സം​ഗീ​ത, ഏ​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം ഒ​രു മ​ല​യാ​ളം സി​നി​മ​യി​ൽ മു​ഴു​നീ​ള വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ആ​ന​ന്ദ് ശ്രീ​ബാ​ല​യ്ക്കു​ണ്ട്. ര​ഞ്ജി​ൻ രാ​ജാ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്.

വി​ഷ്ണു നാ​രാ​യ​ണ​ൻ ചാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. കി​ര​ൺ ദാ​സാ​ണ് എ​ഡി​റ്റ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ഷാ​ജി പ​ട്ടി​ക്ക​ര, പി ​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് – വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, ഡി​സൈ​ൻ – ഓ​ൾ​ഡ് മോ​ങ്ക്സ്.

Related posts

Leave a Comment