മൂന്ന് വര്‍ഷത്തിന് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയുടെ ഭാഗമാവുന്നത്. ഈ വര്‍ഷങ്ങളിലും ഞാന്‍ സിനിമ ചെയ്തിരുന്നു.
അന്യഭാഷാ ചിത്രങ്ങളായിരുന്നു എന്ന് മാത്രം. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു.
അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങള്‍ ഒന്നുമില്ല. കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്റെ കരിയറില്‍.
2013 വരെ നല്ല രീതിയിലാണ് പോയിരുന്നത്. പിന്നീടാണ് ഒരു മാറ്റം വരുന്നത്. എങ്കിലും ഒരു വര്‍ഷം ഒരു ചിത്രമെങ്കിലും ഞാന്‍ ചെയ്തിരുന്നു.
പക്ഷേ മലയാളത്തില്‍ ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം. നല്ല തിരക്കഥകള്‍ വരാതിരുന്നതില്‍ സങ്കടം തോന്നിയിട്ടുണ്ട്.
പലപ്പോഴും എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്മൂത്ത് കരിയറായിരുന്നില്ല എന്റേത്.
-അനന്യ