ശ്രീനഗര്‍: കാഷ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാൻ ഷെല്‍ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. മേജർ ഉൾപ്പടെ മൂന്നു സൈനികർക്ക് പരിക്കേറ്റു.
സെപ്റ്റംബര്‍ 28ന് അവധിക്ക് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു അനീഷ്. പ്രകോപനമില്ലാതെയായിരുന്നു പാക് ആക്രമണം. സംഭവത്തിൽ തിരിച്ചടി നൽകിയെന്ന് സേന വക്താവ് അറിയിച്ചു.