ആദ്യമായിട്ടാണ് ഫൈറ്റ് ചെയ്യുന്നത്. സത്യത്തിൽ ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ല. ഒന്നാമത് നമ്മൾ ശരിക്കും ഇടിക്കുന്നതല്ല. അപ്പോൾ ഒരാളെ വേദനിപ്പിക്കാതെ ഇടിക്കണം.
നിക്ക് പവലായിരുന്നു കൽക്കി സിനിമയിലെ സ്റ്റണ്ട് ഡയറക്ടർ. അതിനാൽ അവർ വളരെ കൃത്യമായി എങ്ങനെ വേദനിപ്പിക്കാതെ ഇടിക്കാം എന്നൊക്കെ പഠിപ്പിച്ചു.
ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു. ആ പ്രധാന സീൻ ദീപികയോടൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
എനിക്ക് ആദ്യം കുറച്ച് ടെൻഷനുണ്ടായിരുന്നു. കാരണം കുറച്ച് വലിയ ഡയലോഗായിരുന്നു അത്. മാത്രമല്ല എനിക്ക് തെലുഗു അറിയുകയുമില്ല.
ഭാഗ്യത്തിന് അവർക്കും അറിയില്ലായിരുന്നു. അതു കൊണ്ട് രണ്ട് പേരും പഠിച്ചിട്ടാണ് ചെയ്തത്.
-അന്നാ ബെൻ