‘എ​നി​ക്കൊ​പ്പ​മു​ള്ള ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് മ​ടി​യാ​യി​രു​ന്നു, ഞാ​ന്‍ ഹീ​റോ ആ​യി​രു​ന്നു​വെ​ങ്കി​ൽ അ​വ​ർ​ക്ക് ഒ​രു എ​തി​ര്‍​പ്പും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു’: അ​ന്നു ക​പു​ര്‍

വി​ശാ​ല്‍ ഭ​ര​ദ്വാ​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു സാ​ത്ത് ഖൂൻ‍ മാ​ഫ്. ചി​ത്ര​ത്തി​ല്‍ എ​നി​ക്കൊ​പ്പ​മു​ള്ള ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് മ​ടി​യാ​യി​രു​ന്നു. ഞാ​ന്‍ ഹീ​റോ ആ​യി​രു​ന്നു​വെ​ങ്കി​ല്‍ പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് ഒ​രു എ​തി​ര്‍​പ്പും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു എന്ന് അന്നു കപൂർ.

ഹീ​റോ​യെ ഉ​മ്മ വ​യ്ക്കാ​ന്‍ നാ​യി​ക​യ്ക്ക് ഒ​രു എ​തി​ര്‍​പ്പു​മു​ണ്ടാ​കി​ല്ല. പ​ക്ഷെ ഇ​ത് ഞാ​ന​ല്ലേ, സൗ​ന്ദ​ര്യ​വു​മി​ല്ല. അ​തു​കൊ​ണ്ട് പ്ര​ശ്‌​ന​മാ​യി. പ്രി​യ​ങ്ക​യ്ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ല്‍ ആ ​രം​ഗം ഒ​ഴി​വാ​ക്കാ​മെ​ന്ന് ഞാ​ന്‍ സം​വി​ധാ​യ​ക​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചി​ല്ല. അ​വ​ള്‍​ക്ക് നാ​ണ​മാ​ണെ​ന്ന് വി​ശാ​ല്‍ ഭ​ര​ദ്വാ​ജ് എ​ന്നോ​ട് പ​റ​ഞ്ഞു.

അ​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​ണെ​ങ്കി​ല്‍ ആ ​രം​ഗം ഒ​ഴി​വാ​ക്കാ​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. പ​ക്ഷെ എ​ന്തി​ന് ആ ​രം​ഗം ഒ​ഴി​വാ​ക്ക​ണം, അ​ത് പ്ര​ധാ​ന​പ്പെ​ട്ട രം​ഗ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഞാ​ന്‍ സെ​റ്റി​ല്‍ ത​മാ​ശ ക​ളി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന ആ​ള​ല്ല. അ​തി​നാ​ല്‍ ആ ​രം​ഗം പ​റ​ഞ്ഞ​ത് പോ​ലെ ചെ​യ്തു. പി​ന്നീ​ട് സോ​ളോ ഷോ​ട്ടു​ക​ള്‍ വ​ന്ന​പ്പോ​ള്‍ അ​സി​സ്റ്റ​ന്‍റു​ക​ള്‍ പോ​ലും എ​നി​ക്ക് കൈ​യ​ടി​ച്ചു എന്ന് അ​ന്നു ക​പുര്‍ പറഞ്ഞു.

Related posts

Leave a Comment