മലയാളത്തിലെ യുവനടിമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ടും മുന്‍നിരയില്‍ നില്ക്കുന്ന താരമാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.
വിവാഹതത്തോട് സിനിമരംഗം വിടുന്ന നടിമാര്‍ക്ക് ഒരപവാദമാണ് അനു. കാരണം വിവാഹത്തിനു ശേഷമാണ് അനു സിത്താര സിനിമയിലേക്കെത്തുന്നത്.
ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മലയാളത്തിലെ പ്രമുഖതാരങ്ങളോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.
നടി എന്നതിനൊപ്പം തന്നെ ഒരു മികച്ച നര്‍ത്തകി കൂടിയാണ് അനു. എന്നാല്‍ താരത്തിന്റെ അമിത വണ്ണത്തെക്കുറിച്ച് പലരും കമന്റ് ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തില്‍ ആണ് താരം.
ഇപ്പോഴിതാ അനു സിത്താര ഷെയര്‍ ചെയ്ത രസകരമായ പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആണ് അനു സിത്താര ഈ രസകരമായ പോസ്റ്റ് ഷെയര്‍ ചെയ്തത്.
താന്‍ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭര്‍ത്താവിനെ ആയിരുന്നു അനുസിതാര തുറന്നുകാട്ടിയത്.
ഞാന്‍ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ ? ഇതായിരുന്നു ചിത്രത്തിനൊപ്പം അനു സിത്താര പങ്കുവെച്ച കുറിപ്പ്. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ഇത് വൈറലായി മാറിയിരിക്കുകയാണ്.