സിനിമയില്‍ സജീവമായ കാലം മുതൽ പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുള്ള താരമാണ് അനുപമ പരമേശ്വരൻ.
ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം പ്രചരിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.
പിന്നീടിങ്ങോട്ട് പല തരത്തിലുള്ള പ്രണയകഥകളാണ് അനുപമയ്ക്കു നേരിടേണ്ടിവന്നത്.
ഓരോ വിമര്‍ശനങ്ങളും കാര്യമാക്കാതെ നടി മുന്നോട്ടുപോവുകയാണ് പതിവ്. എന്നാലിപ്പോള്‍ ഒരു ലിപ് ലോക്കിന്റെ പേരില്‍ അനുപമയ്ക്ക് എതിരേ ട്രോളുകള്‍ ഉയര്‍ന്നുവരികയാണ്.
പുതിയ സിനിമയില്‍നിന്ന് പുറത്തുവന്ന ട്രെയിലറിലെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്.
ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് റൗഡി ബോയിസ്.
ദില്‍ രാജു നിര്‍മിക്കുന്ന സിനിമ ശ്രീഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്നത്. അധികം വൈകാതെ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍നിന്നു ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്.
കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് അനുമപ സിനിമയില്‍ അഭിനയിക്കുന്നത്. പെട്ടെന്നൊരു സാഹചര്യത്തില്‍ ഇരുവരും ഇഷ്ടത്തിലാവുന്നതും മറ്റുമൊക്കെ ട്രെയിലറില്‍ സൂചിപ്പിച്ചു.
എന്നാല്‍ നായകനും നായികയും തമ്മിലുള്ള ലിപ് ലോക് സീന്‍ ആണ് ഇപ്പോള്‍ കളിയാക്കലുകള്‍ക്കു വഴിയൊരുക്കിയിരിക്കുന്നത്.
സിനിമയില്‍ അനുപമയും ആഷിഷും തമ്മില്‍ ഏകദേശം നാലോളം ചുംബനരംഗങ്ങള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംക്രാന്തിയുടെ തലേന്ന് നിമ ഉടൻ തിയറ്ററുകളിലേക്ക് റിലീസിനെത്താന്‍ ഒരുങ്ങുകയാണ്. ഇതോടെ ട്രോളന്മാരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.