പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിനു പുറമേ തെലുങ്കിലും നിറസാന്നിധ്യമാകാൻ നടിക്ക് കഴിഞ്ഞു.
ഇപ്പോൾ തന്റെ പ്രിയപ്പെട്ട ചുരുണ്ടമുടി സംരക്ഷിക്കുന്നതിനായി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. ചുരുണ്ട മുടി സംരക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അതിനുവേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നും താരം പറയുന്നു.
കഴിഞ്ഞ ഡിസംബറിന് ശേഷം മുടിയിൽ ചീപ്പുപയോഗിച്ചിട്ടില്ല. ചുരുണ്ടമുടി അങ്ങനെതന്നെ നിലനിർത്താനാണിത്. അതുപോലെതന്നെ പൊതുവേ ബ്യൂട്ടി പാർലറിൽ പോകാറില്ലെന്നും അനുപമ പറയുന്നു.
വാക്സിംഗും ത്രെഡിങുമൊക്കെ ചെയ്യുന്നത് സ്വന്തമായാണ്. ചുരുക്കം അവസരങ്ങളിൽ മാത്രമാണ് പാർലറുകളിൽ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങൾ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാൻ അനുവദിക്കും. എക്സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവെന്നും നടി കൂട്ടിച്ചേർക്കുന്നു.