അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്.
മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ഇന്ന് തിളങ്ങുന്ന അനുപമയ്ക്ക് നിറയെ ആരാധകരാണുളളത്.
അനുപമയും തെലുങ്ക് താരം രാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ചില തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ അമ്മ സുനിത രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു ടെലിവിഷന്‍ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നുമാണ് അമ്മ പറയുന്നത്.
രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ രാം പോത്തിനേനിക്കൊപ്പം അനുപമ അഭിനയിച്ചിട്ടുണ്ട്. വന്നതി ഒകടേ സിന്ദഗി, ഹലോ ഗുരു പ്രേമ കോസമേ എന്നീ ചിത്രങ്ങളിലാണ് രാമിനൊപ്പം അനുപമ എത്തിയത്.
ഹലോ ഗുരു പ്രേമ കോസമേ എന്ന സിനിമയില്‍ രാമിന്റെ നായികയായതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്.
കുറേ കാലം മുന്‍പു ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും നടി അനുപമ പരമേശ്വരനെയും ചേർത്ത് പലതരം അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അന്നും ആ പ്രചാരണങ്ങളെ തള്ളി നടിയുടെ അമ്മ സുനിത പരമേശ്വരന് ഇപ്പോള്‍ രംഗത്തെത്തിയിരുന്നു. ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇത്തരം ഗോസിപ്പുകളൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത പറഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ ഗോസിപ്പ് ഉയർന്നത്. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്യുകയായിരുന്നു.