പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാൻ അനുവദിക്കരുതെന്ന് നടി അനുശ്രീ. ബന്ധങ്ങളിൽ ചോദ്യങ്ങൾ കൂടുന്നത് ബോറാണെന്നാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു. ഒരഭമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ.
നായികയായും സഹനടിയായും മലയാളത്തിൽ തിളങ്ങുന്ന താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ എത്തിയ നടി തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്.
ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമർ വേഷങ്ങളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള റോളുകളിലാണ് തിളങ്ങിയത്. സൂപ്പർ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിൽ അനുശ്രീയും അഭിനയിച്ചിരുന്നു.
സിനിമകൾക്കൊപ്പം തന്നെ സംസാരംകൊണ്ടും ശ്രദ്ധേയയായ താരമാണ് അനുശ്രീ. വിമർശനങ്ങൾക്കും കളിയാക്കലുകൾക്കുമെല്ലാം നടി നൽകാറുളള മറുപടി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
അഭിനയ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലുംസജീവമാണ് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം അനുശ്രീ പങ്കുവയ്ക്കാറുണ്ട്.
അതേസമയം നടി അടുത്തയിടെ നൽകിയ ഒഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാൻ അനുവദിക്കരുതെന്നാണ് അനുശ്രീ പറയുന്നത്. ബന്ധങ്ങളിൽ ചോദ്യങ്ങൾ കൂടുന്നത് ബോറാണെന്നാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു.
പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുളള അവകാശം മറ്റൊരാൾക്ക് നൽകുന്നത് ശരിയല്ല. എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നീ ചോദ്യങ്ങൾ ബോറാണ്.
പരിധി കടന്നുളള ചോദ്യങ്ങൾ ആരുടെ ഭാഗത്തുനിന്ന് വന്നാലും ബുദ്ധിമുട്ടാണ്. മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ സ്നേഹം നിലനിർത്തേണ്ട ആവശ്യമില്ല. പരസ്പര ധാരണയുണ്ടെങ്കിലെ പ്രേമം നിലനിൽക്കുകയൂളളു.
പ്രേമത്തിൽ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. ബ്രേക്കപ്പിന്റെ എല്ലാ വിഷമങ്ങളും ഞാനും അറിഞ്ഞിട്ടുണ്ട്. ഏകദേശം ഒരു വർഷത്തോളമെടുത്താണ് അതിൽ നിന്നും പുറത്തുകടന്നത്.
പക്ഷേ അതെല്ലാം ഇപ്പോ ആലോചിക്കുന്പോൾ തമാശയായി തോന്നുന്നു. പരിധി കടന്നുളള ബന്ധങ്ങൾ ഒരിക്കലും നല്ലതല്ല- അനുശ്രീ പറഞ്ഞു.