ആ​റു വ​ർ​ഷം മു​ട്ടി; ഒ​ടു​വി​ൽ സി​നി​മാ​വാ​തി​ൽ തു​റ​ന്നു; അർജുൻ രാധാകൃഷ്ണൻ

കാ​വ്യാ ദേ​വ​ദേ​വ​ൻ


പാ​തി മ​ല​യാ​ളി​യാ​യ പൂ​നെ​ക്കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച ന​ട​നാ​ണ് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ഒ​രു കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഉ​ള്ളു നി​റ​യെ സി​നി​മ ആ​യി​രു​ന്നു. പെ​ട്ടെ​ന്നൊ​രു ദി​വ​സം സി​നി​മ​ ത​ന്നെ​യാ​ണ് ലോ​ക​മെ​ന്ന് അ​യാ​ളു​ടെ മ​ന​സ് പ​റ​ഞ്ഞു.

അ​പ്പോ​ത​ന്നെ രാ​ജി​ക്ക​ത്തും കൊ​ടു​ത്ത് അ​വി​ടെ നി​ന്നി​റ​ങ്ങി. അ​ഭി​ന​യ​മോ​ഹ​വു​മാ​യി മും​ബൈ​ക്ക് വ​ണ്ടി ക​യ​റി. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല കാ​ര്യ​ങ്ങ​ൾ. എ​ന്നി​ട്ടും ന​ല്ല ശ​ന്പ​ള​മു​ണ്ടാ​യി​രു​ന്ന ജോ​ലി രാ​ജി​വ​ച്ച​ത് അ​ബ​ദ്ധ​മാ​യി തോ​ന്നി​യി​ല്ല. സി​നി​മ എ​ന്ന തീ​വ്ര ആ​ഗ്ര​ഹ​ത്തി​നു മു​ന്നി​ൽ തോ​റ്റു കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

മും​ബൈ​യി​ലെ​ത്തി ഏ​ക​ദേ​ശം ആ​റ് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ആ​ദ്യ അ​വ​സ​രം ല​ഭി​ച്ച​ത്. പി​ന്നീ​ട​ങ്ങോ​ട്ട് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി മാ​റ്റി​യ യു​വ​ന​ട​ൻ.

ത​ന്‍റെ ആ​റ് വ​ർ​ഷ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ന് മാ​ധു​ര്യം ഏ​റെ​യാ​ണ്. ജ​നി​ച്ച​തും വ​ള​ർ​ന്ന​തും പ​ഠി​ച്ച​തു​മെ​ല്ലാം പൂ​നെ​യി​ൽ. എ​ങ്കി​ലും കേ​ര​ള​വു​മാ​യി ര​ക്ത​ബ​ന്ധ​മു​ണ്ട് അ​ർ​ജു​ന്. പി​താ​വ് സു​കു​മാ​ര രാ​ധാ​കൃ​ഷ്ണ​ൻ ആ​ലു​വ സ്വ​ദേ​ശി​യാ​ണ്. മാ​താ​വ് ല​ത നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​യും.

മ​ല​യാ​ള​ക്ക​ര​യു​മാ​യി ര​ക്ത​ബ​ന്ധ​മു​ള്ള അ​ർ​ജു​ൻ മൂ​ന്ന് മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലാ​ണ് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. ബോ​ളി​വു​ഡി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ർ​ജു​ന് ത​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം കൊ​ണ്ട് വേ​ഗ​ത്തി​ൽ പ്രേ​ക്ഷ​ക​മ​ന​സി​ൽ ക​യ​റാ​ൻ സാ​ധി​ച്ചു.

ക​മ​ൽ കെ.​എം. സം​വി​ധാ​നം ചെ​യ്ത പ​ട​യി​ലെ ക​ള​ക്ട​ർ അ​ജ​യ് ശ്രീ​പ​ദ് ഡാ​ങ്കെ​യി​ലൂ​ടെ തു​ട​ങ്ങി റോ​ബി വ​ർ​ഗീ​സ് രാ​ജി​ന്‍റെ ക​ണ്ണൂ​ർ സ്ക്വാ​ഡി​ലെ അ​മീ​റി​ൽ എ​ത്തി നി​ൽ​ക്കു​ന്പോ​ൾ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ താ​ണ്ടി​യ വ​ഴി​ക​ൾ അ​ത്ര അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല. രാ​ഷ്ട്ര ദീ​പി​ക​യോ​ട് അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ സം​സാ​രി​ക്കു​ന്നു.

Up, close and personal with Arjun Radhakrishnan- Cinema express

? ക​ഥാ​പാ​ത്ര​ത്തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ

2017ൽ ​റി​ലീ​സാ​യ ശ്രീ​ലാ​ൻ​സ​ർ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം. റോ​ക്ക​റ്റ് ബോ​യ്സി​ൽ ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മാ​യി വേ​ഷ​മി​ട്ടു. പി​ന്നീ​ട് ഝൂ​ണ്ടി​ൽ അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​നാ​യി അ​ഭി​ന​യി​ച്ചു. ഇ​തി​നു മു​ൻ​പ് കു​റെ പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ചി​ത്രം ഡി​യ​ർ ഫ്ര​ണ്ട് ആ​ണ്. അ​തി​നു​ശേ​ഷം പ​ട. അ​വി​ടെ​നി​ന്നു ക​ണ്ണൂ​ർ സ​ക്വാ​ഡി​ലേ​ക്ക്. ‘പ​ട’​യി​ലെ അ​ഭി​ന​യം ക​ണ്ടി​ട്ടാ​ണ് സം​വി​ധാ​യ​ക​ൻ റോ​ബി ക​ണ്ണൂ​ർ സ്ക്വാ​ഡി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്.


ഒ​രു സി​നി​മ ചെ​യ്യു​ന്ന​തി​നു മു​ൻ​പ് കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്കം എ​ല്ലാ​യ്പ്പോ​ഴും ന​ട​ത്താ​റു​ണ്ട്. പാ​തി മ​ല​യാ​ളി ആ​യ​തു​കൊ​ണ്ടു​ത​ന്നെ ഭാ​ഷ ഒ​രു ബു​ദ്ധി​മു​ട്ടാ​യി അ​ന്നും ഇ​ന്നും തോ​ന്നി​യി​ട്ടി​ല്ല. ശ​രീ​ര​ഘ​ട​ന​യി​ലും ആ​ക്ഷ​നി​ലും ഭാ​വ​ങ്ങ​ളി​ലു​മൊ​ക്കെ എ​ന്തെ​ങ്കി​ലും മാ​റ്റം വേ​ണ്ടി വ​ന്നാ​ൽ സം​വി​ധാ​യ​ക​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ചെ​യ്യാ​റു​ണ്ട്.

പ​ട​യി​ൽ ക​ള​ക്ട​ർ അ​ജ​യാ​യി സ്ക്രീ​നി​ൽ എ​ത്താ​ൻ പ​ത്ത് കി​ലോ വ​രെ ശ​രീ​ര​ഭാ​രം കൂ​ട്ടേ​ണ്ടി വ​ന്നു. വ​ള​രെ പ​ക്വ​ത​യു​ള്ള ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ക​ള​ക്ട​ർ അ​ജ​യ്. അ​തു​കൊ​ണ്ടു​ത​ന്നെ ന​ല്ല രീ​തി​യി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ അ​ച്ഛ​ൻ ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ്. ഷൂ​ട്ട് തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ഞാ​ൻ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ പോ​യി​രു​ന്നു.​സം​വി​ധാ​യ​ക​നോ​ടും എ​ഴു​ത്തു​കാ​ര​നോ​ടും അ​വ​രു​ടെ വീ​ക്ഷ​ണ​ത്തി​ൽ ക​ഥാ​പാ​ത്ര​ത്തെ നോ​ക്കി കാ​ണു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ക്കാ​റു​ണ്ട്. അ​വ​ർ പ​റ​ഞ്ഞു​ത​ന്ന കാ​ര്യ​ങ്ങ​ൾ കൂ​ടി മ​ന​സി​ൽ വ​ച്ചാ​ണ് ഹോം​വ​ർ​ക്ക് ചെ​യ്യാ​റു​ള്ള​ത്. ഫി​ക്ഷ​നൊ​ക്കെ ചെ​യ്യു​ന്പോ​ൾ ക​ഥ​യെ സം​ബ​ന്ധി​ച്ച് ആ​ഴ​ത്തി​ൽ വാ​യ​ന ന​ട​ത്താ​റു​ണ്ട്.

? ഭാ​ഷ ഒ​രു ത​ട​സ​മാ​കാ​റു​ണ്ടോ

പാ​തി മ​ല​യാ​ളി ആ​യ​തു​കൊ​ണ്ട് ഭാ​ഷ അ​ത്ര ബു​ദ്ധി​മു​ട്ടാ​യി തോ​ന്നാ​റി​ല്ല. എ​ങ്കി​ലും ഒ​രു ത​മി​ഴ് ക​ല​ർ​ന്ന മ​ല​യാ​ള​മാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്ത്. ഇ​പ്പോ​ൾ അ​തൊ​രു ത​ട​സ​മ​ല്ല. ന​ന്നാ​യി മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​ച്ചു. ഹി​ന്ദി​ക്കും മ​ല​യാ​ള​ത്തി​നും പു​റ​മെ ഒ​രു മ​റാ​ഠി ച​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഭാ​ട്ട് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

‍‍? അ​ഭി​ന​യം പ​ഠി​ക്കേ​ണ്ട​തു​ണ്ടോ

ഞാ​ൻ ഒ​രു സ്ഥാ​പ​ന​ത്തി​ലും പോ​യി അ​ഭി​ന​യം പ​ഠി​ച്ചി​ട്ടി​ല്ല. അ​ഭി​ന​യം പ​ഠി​ച്ച​തു കൊ​ണ്ടു​മാ​ത്രം ഒ​രാ​ൾ ന​ല്ല ന​ട​നോ ന​ടി​യോ ആ​ക​ണ​മെ​ന്നും ഇ​ല്ല. അ​ഭി​ന​യം ഒ​രു ലൈ​ഫ്സ്റ്റൈ​ൽ​പോ​ലെ​യാ​ണ്. എ​ല്ലാ ദി​വ​സ​വും പു​തി​യ​താ​യി മ​ന​സി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ക​ല​യാ​ണ് അ​ഭി​ന​യം.

‍‍? ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ക​ഥാ​പാ​ത്രം
ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ

ഡ്രാ​മ, ത്രി​ല്ല​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​ണ് പൊ​തു​വെ ചെ​യ്തി​ട്ടു​ള്ള​ത്. ല​വ് സ്റ്റോ​റി, റൊ​മാ​ൻ​സ്, മു​ഴു​നീ​ള ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ൾ ഒ​ക്കെ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. ക​ണ്ണൂ​ർ സ്ക്വാ​ഡ് പോ​ലൊ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​തി​ൽ വ​ള​രെ അ​ധി​കം സ​ന്തോ​ഷ​മു​ണ്ട്. മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചു. ന​ല്ല ഭ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള സീ​ൻ ചെ​യ്ത​ത്. എ​ന്നാ​ൽ എ​ന്നെ കൂ​ളാ​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത്.

Arjun Radhakrishnan: “I | Latest News | The Hindu

‍‍? കു​ടും​ബം

മാ​താ​പി​താ​ക്ക​ൾ പൂ​നെ​യി​ലാ​ണ്. ഞാ​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും പ​ഠി​ച്ച​തും പൂ​നെ​യി​ലാ​ണ്. പൂ​നെ ഫെ​ർ​ഗൂ​സ​ൻ കോ​ള​ജി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ബി​രു​ദം നേ​ടി. പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് പൂ​നൈ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഡ്മി​ഷ​നു ശ്ര​മി​ച്ചി​രു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കി​ട്ടി​യി​ല്ല.

എ​ൻ​ട്ര​ൻ​സി​ന്‍റെ അ​വ​സാ​ന റൗ​ണ്ട് വ​രെ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഒ​രു കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​യി​ൽ ജോ​ലി​ക്കു ക​യ​റി. സി​നി​മാ മോ​ഹ​വു​മാ​യി ഇ​റ​ങ്ങി​യ എ​നി​ക്ക് കു​ടും​ബം വ​ലി​യ പി​ന്തു​ണ ത​ന്നു. അ​ങ്ങ​നെ മും​ബൈ​യി​ലേ​ക്ക് പോ​കാ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

അ​വി​ടെ എ​ത്തി​യാ​ൽ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ കി​ട്ടു​മെ​ന്നും സി​നി​മ​യെ​ക്കു​റി​ച്ച് ഒ​രു​പാ​ട് പ​ഠി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​നു വി​പ​രീ​ത​മാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ.

പി​ന്നീ​ടു​ള്ള യാ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഒ​രു​പാ​ട് കാ​ത​ങ്ങ​ൾ താ​ണ്ടേ​താ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​യി. പ​രാ​ജ​യ​പ്പെ​ട്ടി​ട​ത്ത് തോ​റ്റു കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഒ​രു ശ്ര​മ​വും വി​ഫ​ല​മാ​യി​ല്ല.​

അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി ന​ട​ന്ന കാ​ല​ത്ത് പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. കു​റെ വോ​യ്സ് ഓ​വ​റു​ക​ൾ ന​ൽ​കി. അ​പ്പോ​ഴും സി​നി​മ എ​ന്ന ആ​ഗ്ര​ഹ​ത്തി​ലേ​ക്ക് എ​ത്തി​യി​ല്ല. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​കൊ​ണ്ടും പ​രി​ശ്ര​മം കൊ​ണ്ടു​മാ​ണ് ഇ​ത്ര​വ​രെ എ​ത്താ​ൻ സാ​ധി​ച്ച​ത്. ഇ​നി​യും ഒ​രു​പാ​ട് ദൂ​രം താ​ണ്ടാ​നു​ണ്ട്.

Related posts

Leave a Comment