മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി A.R.M 3D ലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. ചിത്രം ഇപ്പോഴും ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗാണ്.
ടോവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി A.R.M 3D മാറി. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.
ജോമോൻ ടി. ജോൺ ആണ് ചായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കോ പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്ക്രീൻ പ്ലേ-ദീപു പ്രദീപ്,പ്രോജക്ട് ഡിസൈൻ എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്.