കോട്ടയം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 19 കാരിയെ പിഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ മണർകാട് പോലീസ് പിടികൂടി. കൊല്ലം മദീന മൻസിലിൽ അജിത്ത് (19) ആണ് അറസ്റ്റിലായത്.
നാളുകൾക്കു മുന്‍പാണ് ഫെയ്സ്ബുക്ക് വഴി അജിത്ത് മണർകാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്നു പെണ്‍കുട്ടിയുടെ വാട്സ് ആപ്പ് നന്പർ വാങ്ങുകയും നിരന്തരമായ ചാറ്റ് ചെയ്യുകയുമായിരുന്നു.
തുടർന്നു കോട്ടയത്ത് എത്തിയ അജിത്ത് പെണ്‍കുട്ടിയുമായി കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള ലോഡ്ജുകളിൽ താമസിച്ചാണ് പെണ്‍കുട്ടിയെ പിഡീപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നു ഇവർ മണർകാട് പോലീസിൽ പരാതി നല്‍കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ അജിത്തിനെ റിമാൻഡ് ചെയ്തു.
എസ്എച്ച്ഒ എ.സി. മനോജ് കുമാർ എസ്ഐ അനിൽകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.