പത്തനാപുരം: തകരാര്‍ പരിഹരിക്കാന്‍ കൊടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പത്തനാപുരം നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ ടെക്നീഷ്യനായ ആലപ്പുഴ അരീക്കുറ്റി സ്വദേശി ഹിലാല്‍ (37) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.
പറയുന്ന സ്ഥലങ്ങളില്‍ വരണമെന്നും അല്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
യുവതിയുടെ പരാതിയില്‍ പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ രാജീവ്, എസ് ഐ സുബിന് തങ്കച്ചന്, ജയിംസ് ജോസഫ്, മധുസൂദനന്, സിപിഒ മാരായ സന്തോഷ്, രജ്ഞിത്ത്, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.