ഹൈ​ജ​മ്പി​ല്‍ താരമായി മിടുക്കികൾ; സ്വ​ർ​ണ​വും വെ​ള്ളി​യും ചാ​ടി നേ​ടി അ​ഷ്‌മികയും മിൻസാരയും

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഹൈ​ജ​മ്പി​ല്‍ സ്വ​ർ​ണ​വും വെ​ള്ളി​യും ചാ​ടി നേ​ടി മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​ക​ൾ.

ജൂ​നി​യ​ര്‍ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജ​മ്പി​ൽ 1.56 മീ. ​ചാ​ടി പി.​പി. അ​ഷ്‌മിക സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ  1.54 മീ​റ്റ​ര്‍ ചാ​ടി കെ.​വി. മി​ന്‍​സാ​ര പ്ര​സാ​ദ് വെ​ള്ളി നേ​ടി.

വ​ർ​ഷ​ങ്ങ​ളാ​യി ചാ​മ്പ്യ​ന്‍​ഷി​പ് നി​ല​നി​ർ​ത്തി പോ​ന്ന സ്‌​കൂ​ളു​ക​ളെ ചാ​ടി ക​ട​ന്നാ​ണ് ഈ ​മി​ടു​ക്കി​ക​ളു​ടെ നേ​ട്ടം. മ​ല​പ്പു​റം ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ മി​ന്‍​സാ​ര സ്വ​ര്‍​ണം നേ​ടയിരുന്നു.

1.53 മീ​റ്റ​റാ​ണ് ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ മി​ന്‍​സാ​ര ചാ​ടി​യ​ത്. എ​ന്നാ​ൽ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

കോ​ഴി​ക്കോ​ട് കു​റ്റ‌്യാ​ടി ന​രി​പ്പ​റ്റ സ്വ​ദേ​ശി​നി​യാ​ണ് പി​.പി അ​ഷ്‌മിക. കൊ​യി​ലാ​ണ്ടി മു​ടാ​ടി സ്വ​ദേ​ശി​നി​യാ​ണ് മി​ന്‍​സാ​ര. ടോ​മി ചെ​റി​യാ​നാ​ണ് ഇ​രു​വ​രു​ടേ‌​യും പ​രി​ശീ​ല​ക​ൻ. 30 വ​ര്‍​ഷ​മാ​യി ടോ​മി പ​രി​ശീ​ല​ന രം​ഗ​ത്തു​ണ്ട്. 

Related posts

Leave a Comment