കോഴിക്കോട്: കോഴിക്കോട്ട് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ.
കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അഞ്ചുമാസം ഗർഭിണിയായ അസ്മിനയെ മാർച്ച് 13നാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അസ്മിനയെ ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.