ബംഗളൂരു: ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ(25) ആണ് മരിച്ചത്.
ഹാസനിലെ എഎസ്പിയായി, ആദ്യ ചുമതല ഏറ്റെടുക്കാനായി വരുന്നതിനിടെയാണ് അപകടം. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേ ഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാസനു സമീപം കിട്ടനെയിൽവച്ച് ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണു നിന്നത്.
ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കു മാറ്റാനിരിക്കെയായിരുന്നു മരണം.