ദൃശ്യം മോഡൽ സൂ​റ​ത്തി​ലും; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ള​പ്പി​ൽ അ​സ്ഥി​കൂ​ടം; നാ​ലു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്കം



സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം ക​ണ്ടെ​ടു​ത്തു.

ഖ​ത്തോ​ദ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പി​ടി​ച്ചി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ത​ല​യോ​ട്ടി​യും അ​ര​യ്ക്ക് കീ​ഴ്പ്പോ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ​യും ശേ​ഷി​പ്പു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​കൂ​ട​ത്തി​ന് നാ​ലു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​സ്ഥി​കൂ​ടം സ്ത്രീ​യു​ടേ​താ​ണോ പു​രു​ഷ​ന്‍റെ​താ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​സ്ഥി​കൂ​ട​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment