അയർക്കുന്നം: റോബിൽഹുഡ് രീതിയിൽ ഓപറേഷൻ നടത്തി. പക്ഷേ, ശ്രമം പാളി. അയർകുന്നത്ത് എടിഎം മോഷണത്തിനു പിന്നിൽ സാങ്കേതിക പരിജ്ഞാനമുള്ള ഹൈടെക് കള്ളനെന്നു സംശയം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫെഡറൽ ബാങ്കിന്റെ അയർക്കുന്നം ശാഖയോടു ചേർന്നു പ്രവർത്തിക്കുന്ന എടിഎമ്മിൽ കവർച്ചശ്രമം നടന്നത്. എടിഎമ്മിൽ കാമറയുണ്ടെന്നു മനസിലാക്കിയ കള്ളൻ മുഖം മറച്ചാണ് എടിഎം കൗണ്ടറിൽ എത്തിയത്.
തുടർന്ന് കാമറയിൽ സ്്രപേ പെയിന്റ് അടിച്ച് കാഴ്ച മറച്ചു. തുടർന്ന് മോഷണ ശ്രമം പുറത്തു നിന്നാരും കാണാതിരിക്കുന്നതിനു എടിഎം കൗണ്ടറിന്റെ വാതിലിന്റെ ചില്ലും സ്പ്രേ പെയിന്റ് അടിച്ചു മറച്ചു.
കാമറക്കാഴ്ചകൾ മറച്ചതിനു ശേഷം സിസിടിവി കാമറയുടെ ബന്ധവും വിഛേദിച്ചു.തുടർന്നായിരുന്നു മോഷണ ശ്രമം.ഏറെ നേരം പണിപ്പെട്ടെങ്കിലും പണം അപഹരിക്കാൻ മോഷ്ടാവിനു സാധിച്ചില്ല. നിരാശയോടെ മടങ്ങുകയായിരുന്നു.
രാവിലെ എടിഎം കൗണ്ടർ വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് മോഷണശ്രമം ആദ്യം അറിഞ്ഞത്.തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് എത്തി അനേഷണം ആരംഭിച്ചു.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കി.