കൊച്ചി: എടിഎമ്മിനുള്ളിലെ സര്‍വീസ് കാബിന് തുറക്കാന്‍ ശ്രമം.
ഇന്നു പുലര്‍ച്ചെ ആറോടെ എറണാകുളം ബാനര്‍ജി റോഡില്‍ ശരവണ ഹോട്ടലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎമ്മിനുള്ളിലെ സര്‍വീസ് ക്യാബിനാണു രണ്ടംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തുറക്കാന്‍ ശ്രമിച്ചത്.
ഇരുവരും ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണു വിവരം.
ഒരാള്‍ എടിഎമ്മിനു പുറത്തുനില്‍ക്കുകയും രണ്ടാമന് സര്‍വീസ് ക്യാബിന് ടോര്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഉടന്‍ അലാറം മുഴങ്ങിയതോടെ ഇരുവരും സ്ഥലംവിട്ടതായി പോലീസ് പറഞ്ഞു.
ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചശേഷമേ പണം ഉള്‍പ്പെടെ മോഷണം പോയിട്ടുണ്ടോയെന്നു തിരിച്ചറിയാന്‍ സാധിക്കൂവെന്നു പോലീസ് പറഞ്ഞു.
ഇതിനായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.